കോടഞ്ചേരി: (nadapuramnews.com) കോട്ടേമ്പ്രം ഹിദായത്തു സ്വിബിയാൻ മദ്രസ നബി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. രാവിലെ മഹല്ല് പ്രസിഡണ്ട് കെ എം അബൂബക്കർ ഹാജിയും മദ്രസ പ്രസിഡണ്ട് വി സി കുഞ്ഞേറ്റി ഹാജിയും ചേർന്ന് പതാക ഉയർത്തി നബിദിന പരിപാടിക്ക് തുടക്കം കുറിച്ചു .

കാട്ടിൽ അബ്ദുല്ല ഹാജി, മദ്രസ വൈസ് പ്രസിഡണ്ട് പി കെ സി ഹമീദ്, ജോ : സെക്രട്ടറി എ പി അബു , ഭാരവാഹികളായ ജാതിയിൽ കുഞ്ഞാലി, മുണ്ട കുറ്റി അമ്മദ് , എം ടി സലീം, കാട്ടിൽ അമ്മദ്,സമീർ പാനോളി , പി കെ ഹനീഫ്, മദ്രസ അധ്യപകരായ സദർ മുഅല്ലിം ഷറഫുദ്ദീൻ ഉസ്താദ് ,ഉസ്മാൻ ഉസ്താദ് , അബ്ദുറഹ്മാൻ അൻവരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കീഴന മുക്കിൽ നടന്ന സ്വീകരണത്തിൽ ശ്രീ നാരയണ സാംസ്കാരിക വേദി ഭാരവാഹികളായ . രാജൻമാഷ് ചന്ദന പുറത്ത് , സി .കുമാരൻ , സുഭിത രാമൻ പി കെ , ലയ പി കെ എന്നിവർ പങ്കെടുത്തു.
സ്വാഗത സംഘം കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ പി കെ , സെകട്ടറി എ പി റസാഖ്, ട്രഷറർ മൊയ്തു പി കെ , വൈസ് പ്രസിഡണ്ട് നൗഷാദ് സറാബിയിൽ മറ്റു ഭാരവാഹികളായ റഷീദ് പി കെ , അഷ്റഫ് കേളോത്ത്, സമദ് കെ കെ , റഹിം വി പി , സഫ്രാൻമലോൽ, തുടങ്ങിയവർ റാലിക്ക് നേതൃത്വം നല്കി.
#Prophet'sday #rally #ShriNarayanacultural #workers #welcomed #sweets