കല്ലാച്ചി: (nadapuramnews.in) കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എയ്ഞ്ചൽ മരിയ റൂബിസിന്റെ അകാല വിയോഗത്തിൽ അനുശോചന യോഗം നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ രജീന്ദ്രൻ കപ്പള്ളി ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ പി ടി എ പ്രസിഡന്റ് ദിലീപ്കുമാർ എ അധ്യക്ഷത വഹിച്ചു.
രക്താർബുദം ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയ്ഞ്ചൽ മരിയ അന്തരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എയ്ഞ്ചൽ. പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തിയിരുന്നു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകളും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസും എയ്ഞ്ചൽ കരസ്ഥമാക്കിയിരുന്നു.
കല്ലാച്ചിയിലെ മാതൃകാ വിദ്യാർഥിനിയായിരുന്ന എയ്ഞ്ചലിനെ അധ്യാപകരും സഹപാഠികളും അനുസ്മരിച്ചു. യോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റ് ചന്ദ്രൻ കരിമ്പിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീഷ ഒതയേടത്ത്, പ്രധാനാധ്യാപിക ബിന്ദു ടി, അധ്യാപകരായ മാധവൻ കെ, സുരേഷ് എ പി, സുരേന്ദ്രൻ കെ കെ, സന്തോഷ് എം കെ, ഷീബ കെ ആർ, ചന്ദ്രൻ കെ കെ, സഹപാഠികളായ റിഫാഭ്, ആൻസിയ, നജ ഫാത്തിമ എന്നിവർ സംസാരിച്ചു.
#Angel #condolence #meeting #organized #teachers #classmates