നാദാപുരം: (nadapuramnews.in) ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ നേര് വീട്ടമ്മയുടെ കണ്ണീർ തുടച്ചു. ലക്ഷങ്ങൾ വിലയുള്ള പൊന്നിനേക്കാൾ തിളക്കമുണ്ട് രഞ്ജിത്തിന്റെ നേരിന്. സത്യസന്ധതയ്ക് നന്ദി പറഞ്ഞ് ഉമ്മ മടങ്ങി.

കളഞ്ഞു കിട്ടിയ മൂന്ന് പവൻ സ്വർണ്ണാഭരണം ഉടമസ്ഥർക്കു തിരിച്ചു നൽകിയാണ് യുവാവ് മാതൃകയായത്. സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം എൻ.പി.രഞ്ജിത്ത് കെ.പി.കുഞ്ഞിരാമൻ 50ാമത് വാർഷിക രക്തസാക്ഷിദിന പ്രവർത്തനം നടത്തുന്നതിനിടയിലാണ് വാണിമേൽ വയലിൽ പീടികയിൽ നിന്നും സ്വർണ്ണ ആഭരണം കളഞ്ഞുകിട്ടിയത്.
ഉടനെ ഭൂമിവാതുക്കലിലെ പാർട്ടി ലോക്കൽ കമ്മിറ്റിഓഫീസിൽ എത്തി സെക്രട്ടറി ടി. പ്രദീപ് കുമാറിനെ സ്വർണ്ണം ഏൽപ്പിക്കുകയായിരുന്നു. പ്രദീപ് പ്രദേശഞ്ഞെ വാട്സ് ആപ് ഗ്രൂപ്പിലൂടെ വിവരം അറിയിച്ചു. തുടർന്നാണ് ഉടമസ്ഥയും ബന്ധുക്കളും ഓഫീസിലെത്തി സ്വർണ്ണം ഏറ്റുവാങ്ങിയത്.
#CommunistParty #Ranjith #brighter #gold #honesty