പാറക്കടവ്: (nadapuramnews.in) ഇസ്രായേൽ സയണിസ്റ്റ് സൈന്യം ഫലസ്തിൻ ജനതയ്ക്ക് മേലുള്ള അധിനിവേശവും വംശീയ ഉന്മൂലനവും അവസാനിപ്പിക്കണമെന്നും, ലോകരാജ്യങ്ങൾ ഇടപെടണമെന്നും ജില്ല യുഡിഎഫ് കൺവീനർ അഹമദ് പുന്നക്കൽ പറഞ്ഞു.
പാറക്കടവ് മേഖല ഐക്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസ്താവിച്ചു. കാലങ്ങളായി തുടരുന്ന ഫലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി കേന്ദ്ര ഗവൺമെന്റിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ നിശിതമായി വിമർശിച്ചുകൊണ്ട് ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കണമെന്നും പുന്നക്കൽ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹല്ല് ജന:സെക്രട്ടറി എം ഉസ്മാൻ സ്വാഗതം പറഞ്ഞു. സിച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ ഖാലിദ് മാസ്റ്റർ, മുഹമ്മദ് പാറക്കടവ്, ബി.പി മൂസ്സ, അബ്ദുറഹിമാൻ പഴയങ്ങാടി, എം പി അബ്ദുല്ല ഹാജി, കെ എം അഷ്റഫ് ,കെ കെ അബ്ദുല്ല, കൊയമ്പ്രം മൂസ്സ, പി.കെ അബ്ദുള്ള, വി.കെ അബൂബക്കർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഷഫീഖ് പള്ളിക്കൽ നന്ദി പറഞ്ഞു. ജുമുഅ നിസ്കാരാനന്തരം നുറുകണക്കിന് ആളുകൾ പങ്കെടുത്ത യുദ്ധ വിരുദ്ധ റാലി നടത്തി. അഹമദ് പുന്നക്കൽ, എംഉസ്മാൻ, ടി.കെ ഖാലിദ് മാസ്റ്റർ,ബി.പി മുസ്സ, സി.എച്ച് ഹമീദ് മാസ്റ്റർ, മുഹമ്മദ് പാറക്കടവ്, പി.കെ അബൂബക്കർ ഹാജി, കോമത്ത് ഹംസ, അബ്ദുറഹിമാൻ പഴയങ്ങാടി എന്നിവർ നേതൃത്വം നൽകി.
#Anti-WarRally #Solidarity #Palestinianpeople #world #conscience #ahammedPunnakkal