തൂണേരി : (nadapuramnews.com) ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കിലയുടെ പരിശീലനത്തിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ സജ്ജമായി. കേരള ഇൻസ്റ്റിട്യൂറ്റ് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) പ്രവർത്തനം ഏകോപിക്കുന്നതിനും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (ആർജിഎസ്എ) നൽകുന്ന സേവനങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

റിസോഴ് സെന്ററിന്റെ ഭാഗമായി ശുചിത്വ മിഷൻ, കുടുംബശ്രീ, നവകേരളം എന്നിവരുടെയും സേവനങ്ങളും ഇനി മുതൽ ഒരു കുടക്കീഴിലാകും. സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൂണേരിയിലും സെന്ററിനു തുടക്കമായത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ കെ.പി വനജ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപാധ്യക്ഷൻ ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് കില തീമാറ്റിക് എക്സ്പേർട്ട് കെ. ഫാത്തിമ നന്ദിയറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി ടി.ആർ ദേവിക രാജ്, ജോയിന്റ് ബിഡിഒ എം.കെ ജഗദീശ്, അസി.എക്സിക്യുട്ടിവ് എൻജിനീയർ ടി.പി ആനി, ഹെഡ് ക്ലർക്ക് കെ.ശ്രീജേഷ്,
എക്സ്റ്റൻഷൻ ഓഫീസർ വിജയ കുമാർ, ഹെഡ് അക്കൗണ്ട് എൻ.കെ റഫീക്ക്, ക്ലർക്കുമാരായ കെ.ബി ശ്രീരാഗ് , എം.ടി മനോജ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ തൂണേരി ബ്ലോക്ക് കോർഡിനേറ്റർ കെ.രഗീഷ്, ഓഫീസ് അറ്റന്റർമാരായ എൻ. വിജി, എ.പി അർജുൻ, ടൈപ്പിസ്റ്റ് ജി.എസ് ശ്രുതി, പ്രൊജക്ട് അസിസ്റ്റന്റ് എ.കെ ശില്പ എന്നിവർ പങ്കെടുത്തു
#Thuneri #Block #ResourceCenter #ready