വടകര: (nadapuramnews.in) പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ വൈകിട്ട് മൂന്നിന് ആയഞ്ചേരി റിലാക്സ് ടറഫിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

"STRENGTHENING HEALTHCARE RELATIONSHIP THROUGH FOOTBALL" എന്ന ആശയം മുൻനിർത്തികൊണ്ടാണ് വടകരയിൽ പാർകോ ടൂർണമെന്റ് സംഘടിക്കുന്നത്.
നാളെ വൈകീട്ട് 3 മണിക്ക് ആയഞ്ചേരി റിലാക്സ് ടർഫിൽ നടക്കുന്ന ടൂർണമെന്റിൽ പാർകോ, മെയ്ത്ര, സീയം, ആശ, ബേബി മെമ്മോറിയൽ (കണ്ണൂർ, കോഴിക്കോട്), ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (വയനാട്), ആസ്പെയർ, കെയർ & ക്യുവർ, വടകര കോഓപ്പറേറ്റീവ്, ശ്രീചന്ദ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും.
ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. ദിൽഷാദ് ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നൗഷീദ് അനി ജോയിന്റ് കൺവീനർ ഡോ. ബാസിൽ, പ്രോഗ്രാം കോഓർഡിനേറ്റർ സഫീർ മുഹമ്മദ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#PARCO #SOCCERLEAGUESEASON1 #FOOTBALLTOURNAMENT #TOMORROW