പാറക്കടവ്: (nadapuramnews.in) രണ്ടു ദിനങ്ങളിലായി ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാറക്കടവിൽ അതിവിപുലമായി നടക്കുന്ന എക്സ്പ്ലോറിയ- 23 അക്കാദമി കൗൺസിൽ ചെയർമാൻ ബഷീർ അബ്ദുറഹ്മാൻ അസ്ഹരി പേരോട് ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യ അതിഥിയായി സംസ്ഥാന ഫോക്കുലർ അക്കാദമി വൈസ് ചെയർമാൻ ഡോക്ടർ കോയ കപ്പാട് വിദ്യാർത്ഥികളുമായി സംവദിച്ചു.
ഡോക്ടർ മഹ്മൂദ്, അബൂബക്കർ ഹാജി പൊന്നംങ്കോട്, മാവിലാട്ട് ഇസ്മായിൽ ഹാജി, ചിറക്കോത്ത് സുബൈർ ഹാജി, മുനീർ സഖാഫി ഓർക്കാട്ടേരി, മൂസ മാസ്റ്റർ പനോളി, അബ്ദുറഹീം സഖാഫി, ശശീന്ദ്രൻ മാസ്റ്റർ, നിസാർ ഫാളിലി താനക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.
#Exploria #DarulHuda #launched #Parakkadavu