കല്ലാച്ചി: (nadapuramnews.in) കല്ലാച്ചി പുറയനാട്ട് സ്കൂൾ റോഡ് നവീകരിച്ചു. കാൽ നടയാത്രക്കാർക്ക് പോലും നടന്നു പോകാൻ പറ്റാത്ത വിധം ദു:സ്സഹമായിരുന്ന റോഡാണിപ്പോൾ നവീകരിച്ച് യാത്ര സൗകര്യമൊരുക്കിയത്.
ജല ജീവ മിഷൻ പൈപ്പിന് വേണ്ടി വെട്ടി പൊളിച്ചതാണ് ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമായത്.
വാർഡ് മെമ്പർ നിഷ മനോജിന്റെ ഇടപെടലും പ്രദേശവാസികളായ സി ടി അനൂപ്, ഷൈജു കെ എം, ശ്രീജിൽ ജഗേഷ് വി കെ, ജതീഷ് വി കെ, കൃഷ്ണൻ, മോഹനൻ വലിയ കൊയിലോത്ത് എന്നിവരുടെ സഹകരണവും കൊണ്ട് റോഡ് കാൽനടയാത്രക്കാർക്കും, വാഹനങ്ങൾക്കും പോകാനുള്ള രീതിയിൽ സൗകര്യമാക്കി.
#trouble #travel #avoided #Kallachi #PurayanatSchoolRoad #upgraded