കല്ലാച്ചി: (nadapuramnews.com) കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് 88 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച കല്ലാച്ചി ഗവൺമെന്റ് യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാദാപുരം എം.എൽ.എ.ഇ. കെ.വിജയൻ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രസിഡണ്ട് സി.കെ. ശശി സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ രവി മാണിക്കോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. വനജ ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം. നജ്മ , സി.കെ. നാസർ,ജനീദ ഫിർദൗസ്, അഡ്വ:എ. സജീവൻ,എ.ദിലീപ് കുമാർ,നിഷ മനോജ്, സൂപ്പി നരിക്കാട്ടേരി,കെ. പി.കുമാരൻ മാസ്റ്റർ, എം.പി. സൂപ്പി,
അഡ്വ:കെ. എം. രഘുനാഥ്,ടി. സുഗതൻ മാസ്റ്റർ, കെ.ടി.കെ.ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ,എ. സുരേഷ് ബാബു, വി. പി.സാജു.കെ. സി.ലിനീഷ്, ഷിംന ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജെസി ടീച്ചർ നന്ദി പറഞ്ഞു. ഐ.ടി. ലാബ്, സയൻസ് ലാബ്, ക്ലാസ് മുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം
#Kallachi #Govt.u.pschool #new #building #inaugurated