പാറക്കടവ് : (nadapuramnews.com) ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നൂക്ലിയസ് ഹെൽത്ത്കെയർ പാറക്കടവ്, പാറക്കടവ് പാലിയേറ്റീവ് കെയർ യൂണിറ്റിന് 10 ഗ്ലുക്കോമീറ്റർ കൈമാറി.
പാറക്കടവ് പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ജമീല സി. കെ, റിയാസ് എം. പി, പാറക്കടവ് വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് പി. പി മൂസ എന്നിവർ നൂക്ലിയസ് ഹെൽത്ത്കെയർ പാറക്കടവ് മാനേജിങ് ഡയറക്ടർ ഡോ. മൻസൂർ (ഫാമിലി മെഡിസിൻ & ഡയബെറ്റോളജി) ഇൽ നിന്നും ഏറ്റുവാങ്ങി.
നൂക്ലിയസ് ഹെൽത്ത്കെയർ പാറക്കടവ് ഓപ്പറേഷൻ മാനേജർ മുഹമ്മദ് റമീസ് നേതൃത്വം വഹിച്ചു.
#World #DiabetesDay #Nuclious #Healthcare #handover #Glucometer #Parakkadav #PalliativeCareUnit