പാറക്കടവ് : (nadapuramnews.com) ദേശീയ ശിശു ദിനത്തോടനുബന്ധിച്ഛ് നൂക്ലിയസ്സ് ഹെൽത്ത്കെയർ പാറക്കടവ്, ചെക്യാട് ഗവണ്മെന്റ് എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി.

നൂക്ലിയസ്സ് ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ ഡോ. മൻസൂറിൽ നിന്നും സ്കൂൾ ഹെഡ് മാസ്റ്റർ അഹമ്മദ്, വാർഡ് മെമ്പർ ഹാജറ ചെറുണിയിൽ, സ്കൂൾ ലീഡർ ലിയാൻ എന്നിവർ കിറ്റ് ഏറ്റുവാങ്ങി.
നൂക്ലിയസ്സ് ഹെൽത്ത്കെയർ പാറക്കടവ് ഓപ്പറേഷൻ മാനേജർ മുഹമ്മദ് റമീസ്, സ്റ്റാഫ് അംഗം ഗിരിജ,ടീച്ചർ പി ടി എ പ്രസിഡന്റ് അഷ്‌റഫ് സി കെ , ഹംസ കെ, മഹമൂദ് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഒപ്പം ഡോ മൻസൂർ വിദ്യാർത്ഥികൾക്കായി ശിശു ദിന സന്ദേശം നൽകി.
#National #Children'sDay #Nuclious #Healthcare #Parakkadav #Govt.L. P #celebrated #school #students