കല്ലാച്ചി : (nadapuramnews.com) തുണേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയ സൂത്രണം- 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മധുര ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊതു സ്ഥാപനങ്ങളിലും പൊതു സ്ഥലത്തും ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ കല്ലാച്ചി ഡിവിഷൻ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി നിർവ്വഹിച്ചു .

കല്ലാച്ചി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീഷ ഒതയോത്ത്, ഹെഡ്മിസ്ട്രസ് കെ.ബിന്ദു ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ ടി.രാജൻ മാസ്റ്റർ, കെ.അജയകുമാർ എന്നിവർ സംസാരിച്ചു.
#sweetVillage Project #Planted #fruit #tree #saplings #Thuneri Block Panchayath #Division #level