#crown | ഓവറോൾ കിരീടം ; അറബിക് സാഹിത്യോത്സവം ; കുയ്തേരി എൽ പി സ്കൂളിന് നാടിന്റെ സ്വീകരണം നൽകി

#crown  |   ഓവറോൾ കിരീടം ; അറബിക് സാഹിത്യോത്സവം ; കുയ്തേരി എൽ പി സ്കൂളിന് നാടിന്റെ സ്വീകരണം നൽകി
Dec 1, 2023 08:51 PM | By Kavya N

നാദാപുരം : (nadapuramnews.com) അരൂരിൽ നടന്ന സബ്ജില്ലാകലോത്സവം അറബിക് സാഹിത്യോത്സവം 45ൽ 45 പോയിൻ്റും കരസ്ഥമാക്കി കുയ്തേരി എൽ പി സ്കൂൾ ഓവറോൾ കിരീടം നേടി.

വളയം ഗ്രാമപഞ്ചായത്തിലെ കുയ്തേരി സ്കൂളിൻ്റെ ചരിത്രനേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് കുയ്തേരിയിൽ പൗരാവലി ഏർപ്പെടുത്തിയ സ്വീകരണത്തിൽ വളയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ സ്കൂൾ അധ്യാപകനും പരിശീലകനുമായ ശ്രീ മുഹമ്മദ് മാസ്റ്റർക്കും വിജയികളായ കുട്ടികൾക്കും ബൊക്കെനൽകി സ്വീകരിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മയാസർ, മെമ്പർ റൈഹാനത്ത്, കെ.കെ മജീദ്, കുഞ്ഞമ്മദ് കുനിയിൽ പീടിക, എം പി ഗംഗാധരൻ മാസ്റ്റർ, അബ്ദുൾ അസീസ്ഫൈസി, എം പിടിഎ പ്രസിഡണ്ട് സമീറ പി കെ, സ്കൂൾ സംരക്ഷണ സമിതി കൺവീനർ പി കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽപിടിഎ പ്രസിഡണ്ട് ജെനിൽകുമാർ.സി പി സ്വാഗതവും,ഹെഡ്മാസ്റ്റ്ർ ശ്രീരാജ് ആർ നന്ദിയും പറഞ്ഞു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച ഘോഷയാത്രയെ കുനിയിൽ പീടികയിൽ പായസവും മധുര പലഹാരങ്ങളും നൽകി വലിയ ജനപങ്കാളിത്തത്തോടെ വരവേറ്റു.

#Overall #crown #ArabicLiteratureFestival #Kuytheri #gave #welcome #LPSchool

Next TV

Related Stories
നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

May 11, 2025 05:21 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം

നാദാപുരത്ത് കൺസ്യൂമർ ഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റിന് തുടക്കം...

Read More >>
ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

May 11, 2025 04:42 PM

ലഹരിക്കെതിരെ മുന്നോട്ട്; ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി

ലഹരിക്കെതിരെ ഗ്രാമയാത്രയും ഡോക്യുമെൻ്ററി പ്രദർശനവും...

Read More >>
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 11, 2025 01:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup