---
title: "#MedicalCamp  |   മെഡിക്കൽ ക്യാമ്പ് ; നവധ്വനി ക്ലബ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി"
english_title: "#MedicalCamp #NavdhwaniClub #AnnualCelebrations #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166771/medicalcamp-navdhwaniclub-annualcelebrations-started"
published_at: "2023-12-03T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c5c0b5072d_camp_1.jpg"
keywords: []
---

# #MedicalCamp  |   മെഡിക്കൽ ക്യാമ്പ് ; നവധ്വനി ക്ലബ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

> **Lead Summary:** **വളയം: [ **നവധ്വനി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും നടന്നു. വടകര - ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് കോ- ഓഡിനേറ്റർ സ്വാതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സിനില അധ്യക്ഷയായി.

## Article Content

**വളയം: [ **നവധ്വനി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും നടന്നു. വടകര - ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് കോ- ഓഡിനേറ്റർ സ്വാതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സിനില അധ്യക്ഷയായി.

ഡോ. നിധീപ് പി വി , ഡോ. ആകാശ് ദീപ്, ഡോ. ആദിൽ, ഡോ. രോഷിമ, ടി. കണാരൻ , ടി.കെ. രാജീവൻ, എ.കെ. ശരത്ത് എന്നിവർ സംസാരിച്ചു. കെ.കെ. ശ്രീജിത് സ്വാഗതവും ടി.പി. ലിജിൻ നന്ദിയും പറഞ്ഞു. വാർഷികാഘോഷം ഡിസംബർ 10 ന് ഗ്രാമോത്സവമായി നടക്കും. സിനിമ - നാടക നടൻ മുഹമ്മദ് പേരമ്പ്ര പങ്കെടുക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166771/medicalcamp-navdhwaniclub-annualcelebrations-started)