നാദാപുരം : (nadapuramnews.com) പൊതുജനാരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ജീവതാളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ 18ആം വാർഡിലെ തറക്കണ്ടിയിൽ പ്രദേശത്ത് ആരോഗ്യ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി ചന്ദ്രൻ സ്വാഗതവും ആശ വർക്കർ മഞ്ചു നന്ദിയും പറഞ്ഞു. ഡോ മുതാംസ്, മോഹൻ മാസ്റ്റർ , ജെ എച്ച് ഐ കെ കെ കുഞ്ഞമ്മദ്, നഴ്സ് ഷൈമ എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലി രോഗ നിർണയം ,ബി പി ഷുഗർ .കൊളസ്ട്രാൾ പരിശോധന, നേത്ര പരിശോധന. വ്യക്ക രോഗ നിർണയം ഹിമോഗ്ലോബിൻ ബി.എം.ഐ പരിശോധനയും യോഗ ക്ലാസ്, ഭക്ഷണക്രമം വ്യായമം മാനസിക ഉല്ലാസം ഫുഡ് എക്സ്പോ , ഫുഡ് പ്ലേറ്റ് എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണവും പ്രദേശവാസികളുടെ കലാ പരിപകളും അരങ്ങേറി. 150 ഓളം പേർ പരിപരിപടിയിൽ പങ്കെടുത്തു.
#Jeevathalam #Project #lifestyle #disease #diagnosiscamp #organized #Tharakandi