നാദാപുരം: (nadapuramnews.com) ആത്മീയം, ആദർശം, സംഘാടനം എന്നീ ശീർഷകത്തിൽ എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അസ്സഹ്‌വ സ്പെഷ്യൽ കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ശാഖാതല മുഖാബല സംഗമങ്ങൾക്ക് നാളെ തുടക്കമാവും. നിയോജക മണ്ഡലംതല ഉദ്ഘാടനം നാളെ രാത്രി 8 മണിക്ക് ജാതിയേരി കല്ലുമ്മലിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിക്കും.
സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അധ്യക്ഷത വഹിക്കും. ബശീർ ഫൈസി ചീക്കോന്ന്, പി.പി അശ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി അബ്ദുൽ ഹമീദ് സംബന്ധിക്കും. അബ്ദുൽ ഹഖ് ഹുദവി പേങ്ങാട്, ഹാരിസ് റഹ്മാനി, റാഫി റഹ്മാനി പുറമേരി ക്ലാസെടുക്കും.
ജനുവരി 31 ന് സമാപിക്കുന്ന കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് തല ഇസ്ദിഹാം, ആമില സംഗമം തുടങ്ങിയ പരിപാടികൾ നടക്കും. തുടന്ന് ഫെബ്രുവരി 10, 11 തിയ്യതികളിൽ നിയോജക മണ്ഡലം എസ്. വൈ.എസ് സമ്മേളനം നാദാപുരത്ത് നടക്കും.
#SYS #Campaign #Face-to-face #meetings #begin #tomorrow