ഇരിങ്ങണ്ണൂർ: (nadapuramnews.in) സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

സി.കെ ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി. അനിൽകുമാർ, എം.കെ പ്രേംദാസ്, ആർ.ടി ഉസ്മാൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, വി.പി പവിത്രൻ, വി.പി.സുരേന്ദ്രൻ, സി.കെ ദാമു, സന്തോഷ് കക്കാട്ട്, ഇ.രാജൻ എന്നിവർ സംസാരിച്ചു. ഇരിങ്ങണ്ണൂർ ടൗണിൽ മൗനജാഥയും നടത്തി.
#commemoration #Anallparty #meeting #held #demise #KanamRajendran