പാറക്കടവ്: (nadapuramnews.in) സ്കൂൾ ആവശ്യത്തിന് ബാങ്കിൽ അക്കൗണ്ട് എടുക്കാൻ എത്തിയ പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ കാണിച്ച് നൽകിയ ബാങ്ക് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്.
പാറക്കടവ് കെ.ഡി.സി ബാങ്കിൽ വെച്ച് ബാങ്കിലെ ഒരു ജീവനക്കാരനാണ് രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച് കൊടുത്തത്. കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഹമദ് കുറുവയിലും ജന :സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും ആവശ്യപ്പെട്ടു.
പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്കിലെ പാർട് ടൈം സ്വീപ്പർ നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയിൽ ദീപക്ക് സുരേഷി (40) ന്റെ പേരിൽ പോക്സോ വകുപ്പ് ചുമത്തി വളയം പൊലീസ് കേസെടുത്തിരുന്നു.
#pornographic #video #Bank #employee #arrested #immediately #MuslimLeague