Jul 26, 2024 01:13 PM

ചെക്യാട്:(nadapuram.truevisionnews.com) മലബാർ ആർട്സ് സയൻസ് വനിതാ കോളേജ് മീഡിയ ക്ലബിൻറെ ആഭിമുഖ്യത്തിൽ റൈറ്റിംഗ് വിത്ത് ഫയർ എന്ന ഫീച്ചർ ഡോക്യൂമെൻററി ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.

ഉച്ച തിരിഞ്ഞ് 1.30 ന് നടക്കുന്ന പ്രദർശനം ചിത്രത്തിൻറെ സംവിധായകരായ റിൻറു തോമസും സുഷ്ടമിത് ഘോഷും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ നോമിനേറ്റ് ചെയ്ത ഫീച്ചർ ഡോക്യൂമെൻററിയാണ് റൈറ്റിംഗ് വിത്ത് ഫയർ . ഉദ്ഘാടന ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിക്കും.

ബംഗ്ലത്ത് മുഹമ്മദ് പ്രിൻസിപ്പൽ ഡോ. എൻ സി ഷൈന, അക്കാദമിക് ഡയറക്ടർ കെ മുഹമ്മദ് സലീം, മീഡിയ ക്ലബ് കോ- ഓഡിനേറ്റർ എം രാജേഷ് കുമാർ, കോളേജ് യൂണിയൻ ചെയർ പേഴ്സൺ കെ ഷിഫാന, മീഡിയ ക്ലബ് വളണ്ടിയർമാരായ സന കെ വി സ്നേഹ കെ ഷിഫ കെ തുടങ്ങിയവർ പ്രസംഗിക്കും കേരളത്തിലെ ഒരു ആർപ്സ് ആൻഡ് സയൻസ് കലാലയത്തിൽ ആദ്യമായാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.

വനിതകൾ മാത്രം നയിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിൻറെ പശ്ചാത്തലത്തിൽ സത്യവും അധികാരത്തിൻറെ അർത്ഥവും തേടിയുള്ള പ്രയാണമാണ് നീതിയും ഡോക്യുമെൻററിയുടെ ഇതിവൃത്തം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇരുന്നൂറിലേറെ  ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം സൗജന്യമാണ്.

#India's #first #Oscar #nominated #feature #documentary #screening #today

Next TV

Top Stories