പാറക്കടവ്:(nadapuram.truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിനും പറക്കടവ് സിറാജുൽ ഹുദാ മീലാദ് ഫെസ്റ്റുകൾക്കും വേണ്ടി വിവിധ സെഷനുകളിലായി പതിനായിരത്തിൽ പരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന അതിവിശാലമായ പന്തലിന്റെ കാൽനാട്ടിൽ കർമ്മം സയ്യിദ് ഹുസൈൻ സഖാഫി തളീക്കരയുടെ നേതൃത്വത്തിൽ നടന്നു.
സെപ്റ്റംബർ 11 ബുധനാഴ്ച രാവിലെ മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന പരിപാടി കെ ജി വിദ്യാർത്ഥികളുടെ കലാപരിപാടികളും തിരുനബി സന്ദേശ ബഹുജന വിദ്യാർത്ഥി റാലിയും നടക്കും തുടർന്ന് സെപ്റ്റംബർ 12 വ്യാഴം ഗ്രാൻഡ് മൗലിദും, ഫാറൂഖ് കോളേജ് പ്രൊഫസർ ഡോക്ടർ ശരീഫ് കെ എം ൻ്റെ പാരൻ്റിങ്ങും, ഭക്ഷണവിതരണവും നടക്കും.
സെപ്റ്റംബർ 13, 14 വെള്ളി ദിവസങ്ങളിൽ രാത്രി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ മദ്ഹുറസൂൽ പ്രഭാഷണവും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ മദ്രസാ-ദറസ് വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റും നടക്കും.
പന്തൽ കാൽനാട്ടിൽ കർമ്മത്തിന് പൊന്നംങ്കോട് അബൂബക്കർ ഹാജി, പുന്നോറത്ത് അഹമ്മദ് ഹാജി, കെ. കെ ഹമീദ് ഹാജി, മാവിലാട്ട് ഇസ്മായിൽ ഹാജി, സുബൈർ ഹാജി ചിറക്കോത്ത്,
മുനീർ സഖാഫി ഓർക്കാട്ടേരി, റഹീം സഖാഫി പാറക്കടവ്, നിസാർ ഫാളിലി താനക്കോട്ടൂർ, അബ്ദുല്ലത്തീഫ് സഖാഫി പേരോട്, റഹീസ് സുറൈജി മുളിവയൽ എന്നിവർ പങ്കെടുത്തു.
#Parakadav #Madhurazul #pandal #rises #accommodate #tens # thousands