#sargalaya | കരകൗശല മേള; കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധ നേടി തമിഴ്നാട് സ്വദേശി

#sargalaya | കരകൗശല മേള; കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധ നേടി തമിഴ്നാട് സ്വദേശി
Dec 28, 2023 04:14 PM | By Kavya N

ഇരിങ്ങൽ : (nadapuramnews.com) കരകൗശല നിർമ്മാണത്തിൽ കേരളത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. തലമുറകളായി ഈ കരകൗശല നിർമ്മാണ വിദ്യകൾ മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. എന്നാൽ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് ഈ തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ ഈ കലാകാരൻ. സ്റ്റോൾ നമ്പർ 13 ഒരു പ്രത്യേക ആകർഷണം തന്നെയാണ്. പൂക്കൾകൊണ്ടും അലങ്കാര വസ്തുക്കൾ കൊണ്ടും ഫ്രെമുകൾ കൊണ്ടും സ്റ്റോൾ കാഴചക്കാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്.

തേങ്ങയുടെയും കൊപ്രയുടെയും ഇളനീർ കരിക്കിനെയുമെല്ലാം തന്നെ ഉപയോഗപ്പെടുത്തി വ്യത്യസ്തതരം സൃഷടികൾ ഒരുക്കിയാണ് ഇവർ സർഗാലയ വേദിയിൽ എത്തിയിരിക്കുന്നത്. പ്രധാനമായും ഇത്തരം ഫ്രെമുകൾക്കും അതിനുള്ളിലെ ചിത്ര പണികൾക്കും നാച്ചുറൽ കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭംഗി അനുസരിച്ച് ആവശ്യാനുസരണം കളറുകൾ ഉപയോഗിക്കും. നിർമിക്കുന്ന വസ്തുക്കളൊന്നും തന്നെ യന്ത്രമുപയോഗിച്ചുള്ളതല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

രൂപഭംഗിക്കനുസരിച്ച് ചിരട്ടയെ മുറിച്ചെടുത്ത് പശ കൊണ്ട് ഒട്ടിച്ചാണ് ഓരോ ശില്പങ്ങളും നിർമിക്കുന്നത്. ഫ്രെമുകളുടെ വലുപ്പമനുസരിച്ച് നിർമ്മാണത്തിനും സമയമെടുക്കും എന്ന് അദ്ദേഹം പറയുന്നു. ചിരട്ടയിൽ നിർമ്മിച്ച ശില്പങ്ങളുമായി കാലം മാറുന്നതനുസരിച്ച് വൈവിധ്യവൽക്കരണത്തിലൂടെ തന്റെ ഉപജീവന മാർഗവുമായി മുന്നോട്ട് പോവുകയാണ് ഈ കലാകാരൻ. മദനി ഉസ്താദ് അഹമ്മദ് ബാഖവി കബീർ റഹ്മാനി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ജീവകാരുണ്യ പ്രവർത്തകൾ സജേഷ് സി ടി കെ അനുമോദനവും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ കോയ കാപ്പാട്ടും ടീമും അവതരിപ്പിക്കുന്ന ഇശൽ രാവും ഉണ്ടാക്കുമെന്ന് സേനഹതീരം കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

#CraftFair #native #TamilNadu #gained #attention #preparing #sculptures #using #coconutshell

Next TV

Related Stories
#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

Oct 27, 2024 08:27 PM

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

Oct 27, 2024 04:16 PM

#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

വായനയുടെ സഞ്ചാര പഥത്തിലൂടെ പുതിയ തലമുറക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും അതിന്റെ തെളിവാണ് അലിഷ്ബയുടെ ഇംഗ്ലീഷി ഫാന്റസി നോവലെന്നും...

Read More >>
#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

Oct 27, 2024 03:59 PM

#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥകൾക്ക് ഫുട്ബോൾ പരിശീലനം...

Read More >>
#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

Oct 27, 2024 03:53 PM

#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി സലീം മുഹമ്മദ് ചേലക്കാട് അദ്ധ്യക്ഷത...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 27, 2024 01:50 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories