വാണിമേൽ : (nadapuram.truevisionnews.com ) വാണിമേൽ എംയുപി സ്കൂളിൽ നടന്ന സ്കൂൾ പാചകത്തൊഴിലാളികളുടെ പാചക മത്സരം 'കൈപ്പുണ്യം 24' പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ഉദ്ഘാടനംചെയ്തു.

പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ ഭാഗമായി നടന്ന നാദാപുരം സബ്ജില്ലാതല പാചക മത്സരത്തിൽ പാചക വിദഗ്‌ധരായ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
നാദാപുരം നോർത്ത് എം എൽപി സ്കൂളിലെ വി കെ ഫാത്തിമ ഒന്നാം സ്ഥാനം നേടി. കുയ്‌തേരി എംഎൽപി സ്കൂളിലെ വിമല രണ്ടാംസ്ഥാനവും ചെറുമോത്ത് എംഎൽപി സ്കൂളിലെ ഇ കെ ദേവി മൂന്നാംസ്ഥാനവും കര സ്ഥമാക്കി.
നാദാപുരം എഇഒ രാജീവൻ പി പുതിയടത്ത് അടുപ്പിൽ ആദ്യ തിരി തെളിച്ചു.
എം പി ഷമീർ, എ സുരേഷ്, എ റഹീം, മാനേജർ എം കെ അമ്മദ്, ജലീൽ ചാലക്കണ്ടി എന്നിവർ സംസാരിച്ചു. വാണിമേൽ എംപി സ്കൂൾ ഹെഡ്‌മാസ്റ്റർ കെ അബ്‌ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
#Kaipunyam24 #VKFathima #Nadapuram #North #MLP #School #stood #first #cooking #competition