വാണിമേൽ: (nadapuramnews.com) പ്രാദേശീക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ മുൻഗണന നൽകുന്ന വിധം വാണിമേൽ ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതികൾക്ക് രൂപം നൽകി.
കൃഷി, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, പാശ്ചാത്തലം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ഊരുകൂട്ടങ്ങൾ, ഗ്രാമസഭകൾ, പ്രത്യേക ഗ്രാമ സഭകൾ, സെമിനാർ എന്നിവ സമയ ബന്ധിതമായി പൂർത്തികരിച്ച ശേഷമാണ് ഭരണ സമിതി പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
പദ്ധതികൾക്ക് അംഗീകാരം നൽകുന്ന സെമിനാറിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ സെൽമ രാജു അധ്യക്ഷത വഹിച്ചു. ഫാത്തിമ കണ്ടിയിൽ, ചന്ദ്രബാബു എ, മുഫീദ ടി.കെ, അഷറഫ് കൊറ്റാല, എൻ.പി.വാസു, മുത്തലിബ്, ജലീൽ ചാലകണ്ടി, എം.കെ.മജീദ്, ഷൈനി എ.പി, സിക്രട്ടറി വിനോദൻ കെ.കെ എന്നിവർ സംസാരിച്ചു.
#Comprehensive #Development #Vanimel #Panchayath #formulated #annualplans