Dec 21, 2024 11:23 AM

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം മണ്ഡലം ദുബൈ കെഎംസിസി സംഘടിപ്പിച്ച അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റിന് ഇന്ന് സമാപനം.

വോളിബോൾ എന്ന കായിക വിനോദത്തെ ഒരിക്കൽ കൂടി കടത്തനാടൻ മണ്ണിൽ ജനമനസ്സുകളിൽ വേരുറപ്പിച്ച് വിവിധ ദിനങ്ങളിലായി പതിനായിരങ്ങളെ സാക്ഷിനിർത്തി തെരുവമ്പറമ്പ്‌ ലൂളി ഗ്രൗണ്ടിൽ ജനകീയ വോളീബോൾ ടൂർണമെൻ്റ് ഇന്ന് വിജയകരമായി സമാപിക്കും.

വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ബോച്ചെ സർവീസ് ചെയ്ത് ഉൽഘാടനം നിർവ്വഹിച്ച ടൂർണമെൻ്റിൽ മുഖ്യാതിഥികളായി നജീബ് കാന്തപുരം എം എൽ എ , സി എച്ച്‌ ഇബ്രാഹിം, സികെ സുബൈർ, സിവിഎം വാണിമേൽ,ടിടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, പുന്നക്കൽ അഹമദ്‌, ബംഗ്ലത്ത്‌ മുഹമ്മദ്‌,വി വി മുഹമ്മദലി,ജാഫർ മാസ്റ്റർ, ഖാലിദ്‌ മാസ്റ്റർ,മോഹൻദാസ്, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ, ജീവകാരുണ്യ പ്രവർത്തകർ, എന്നിവരുടെ നിറഞ്ഞ സാന്നിധ്യം വോളീ മേളക്ക്‌ മാറ്റ് കൂട്ടി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 8 ടീമുകളിൽ നിന്നുമായി പ്രൈം വോളീ ടൂർണമെൻ്റിലെ മികച്ച താരങ്ങളും ഇൻ്റർനാഷണൽ താരങ്ങളും അടക്കം ടൂർണമെൻ്റിൽ പങ്കെടുത്തത് കാണികൾക്ക് നവ്യാനുഭവമായി.

എല്ലാ മത്സരങ്ങളും ഒന്നിനൊന്ന് ആവേശകരമായിരുന്നു. കോളേജ് തല ടൂർണമെൻ്റ് ഭാവി തലമുറയിലെ പ്രതിഭകളെ മലബാറിലെ കാണികൾക്ക് മുന്നിൽ വരവറയിക്കുന്ന നിലക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ വിവിധ കായിക കലാ സാമൂഹിക പരിപാടികൾ സംഘടിപ്പിച്ച കെ എം സിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ സംഘാടന മികവ് ഏറെ പ്രശംസനീയമാണ്. മണ്ഡലം പ്രസിഡൻ്റ് വിവി സൈനുദ്ദീൻ്റെ നേതൃത്വത്തിൽ ഡോ കെ വി നൗഷാദ്, ഹമീദ് നാമത്ത്, കെപി മുഹമ്മദ്‌, ഹസ്സൻ ചാലിൽ, നാമത്ത്‌ മഹമൂദ്‌ ഹാജി , ബഷീർ എം പി, വി എ റഹീം, സുഫൈദ്‌ ഇരിങ്ങണ്ണൂർ,റഫീഖ്‌ കെ പി, നിസാർ ഇല്ലത്ത് ,ഷരീഫ് , മുഹമ്മദ് പികെ, റിയാസ്‌ ലൂളി, സികെ ജമാൽ,ഷഹറാസ്‌ സി കെ, കുന്നത്ത്‌ റഫീഖ്‌ ,സിയാദ്‌ പാലൊൽ, അഷ്‌ഫാഖ്‌ ബഷീർ തട്ടാറത്ത്‌,അഷ്റഫ് പറമ്പത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് മലബാറിൽ ഇത് വരെ നടന്ന ഏറ്റവും വലിയ വോളീബോൾ ടൂർണമെൻ്റ് ആയി മാറിയ സെർവ് 24 എന്ന അഖിലേന്ത്യാ ടൂർണമെൻ്റിന് ചുക്കാൻ പിടിച്ചത്.

ഇൻഡോർ കോർട്ടുകളെ പോലും വെല്ലുന്ന വോളീബോൾ കോർട്ട്, അതി വിശാലമായ ഗ്യാലറി, മികവുറ്റ ശബ്ദ വെളിച്ച സംവിധാനം, റോഡുകൾ ബ്ലോക്ക് ആകാതെ കൃത്യമായി സംവിധാനിച്ച പാർക്കിംഗ് സംവിധാനം എന്നിവ വോളീ മേളയെ മാറ്റുരച്ചു.

ഈന്തുള്ളതിൽ കുഞ്ഞാലി സാഹിബിൻ്റെ നേതൃത്വത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും അടങ്ങുന്ന വളണ്ടിയർ ടീം ഏറ്റവും മികച്ച ആതിഥേയ മര്യാദ കാഴ്ചവെച്ചു.

തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുമുള്ള ദയാനിധി, മുല്ല ഷമീം എന്നീ ദേശീയ റഫറിമാർ, മറ്റു ഒഫീഷ്യലുകൾ, നിഷാന്ത് ജമാൽ, നൗഷാദ് കാക്കുനി എന്നിവരുടെ കമൻ്ററി, അദ്നാൻ ഒപി യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംവിധാനം, വിവിധ മാധ്യമ പ്രവർത്തകർ, പോലീസ് , ഫയർ വകുപ്പുകൾ, പഞ്ചായത്ത് ഭരണ സമിതി , പ്രാദേശിക ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ, എന്നിവരുടെ ഒക്കെയും സഹായ സഹകരണങ്ങൾ ടൂർണമെൻ്റിൻ്റെ വിജയത്തിന് സഹായകരമായി.

പ്രൊഫ ശരീഫ്‌ കളത്തിൽ, ഷംസീർ ഏക്കോത്ത്‌, ആഷിർ അത്തിലാട്ട്‌ എന്നിവരുടെ ടൂർണമെൻ്റ് പ്രഖ്യാപനം മുതൽ ഇന്ന് വരെ നടത്തിയ കോർഡിനേഷൻ പ്രവർത്തനങ്ങളാണ് പ്രൊഫഷണൽ ടൂർണമെൻ്റുകളോട്‌ കിടപിടിക്കുന്ന നിലക്ക് സെർവ് 24 ടൂർണമെൻ്റിനെ മാറ്റിയത്.

സ്പോർട്സ് വിദഗ്ദരും കളിക്കാരും കോച്ചും കാണികളും ഒന്നടങ്കം സാക്ഷ്യം വെച്ചു.

മണ്ഡലം യൂത്ത് ലീഗ് നേതാവ് ഇ ഹാരിസിൻ്റെ നേതൃത്വത്തിൽ തെരുവമ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകർ ഒരുക്കിയ ക്യാൻ്റീൻ സംവിധാനം ടൂർണ്ണമൻ്റ്റിൻ്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

വിവിധ തരം ഭക്ഷണങ്ങളും പാനീയങ്ങളും ഗ്യാലറിയിലും ക്യാൻ്റീനിലും ഏറ്റവും മികച്ച രീതിയിൽ ഒരുക്കുകയും വിതരണം ചെയ്യുകയും ചെയ്തത് തെരുവമ്പറമ്പിന്റെ ഹോസ്പിറ്റാലിറ്റി മികവേറിയതാക്കി.

ഓരോ ദിവസവും വിവിധ ലൈവുകളിലൂടെ ലക്ഷങ്ങളാണ് കളി ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും ആസ്വദിച്ചത്.

തുടർന്ന് നടക്കാൻ പോകുന്ന വിവിധ ടൂർണമെൻ്റ് സംഘാടകർ വേദിയും ടൂർണമെൻ്റും കാണാൻ വരികയും ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചതും പ്രത്യേകം ടൂർണമെൻ്റിൻ്റെ വിജയത്തിനുള്ള ഒപ്പാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക, നാദാപുരത്തെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുക, ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തുക തുടങ്ങിയടൂർണമെന്റ് സംഘടിപ്പിച്ചത്.

ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഒന്നാം സെമി ഫൈനൽ മത്സരത്തിലെ വിജയികളായ കേരള പോലീസും രണ്ടാം സെമി ഫൈനൽ മത്സര വിജയികൾ ഇന്ത്യൻ നേവിയും നേരിടും.

ഷാഫി പറമ്പിൽ എം പി, പികെ ഫിറോസ്, പാറക്കൽ അബ്ദുല്ല തുടങ്ങി വിവിധ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സമാപന ചടങ്ങിൽ കളിയാസ്വദകർക്ക്‌ കലാ വിരുന്നുകളും ഉണ്ടാകും.






#KMCC #Volley #Fair #conclude #tomorrow #exciting #final #match

Next TV

Top Stories










Entertainment News