നാദാപുരം : (nadapuram.truevisionnews.com) തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയിൽ ഇന്ന് രണ്ടാം സെമി ഫൈനൽ.
രണ്ടാം സെമി ഫൈനലിൽ ഇന്ന് കെ.എസ്.ഇ. ബി തിരുവനന്തപുരം ഇന്ത്യൻ നേവിയെ നേരിടും
വീറുറ്റ പോരാട്ടം കാണാൻ ഒരുങ്ങിയിരിക്കുകയാണ് കാണികൾ.
ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ഐ.ഒ.ബി ചെന്നൈയെ നിലം പരിശാക്കി കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചു.
കനത്ത മത്സരം കാഴ്ചവെച്ചെങ്കിലും ഒരു സെറ്റിൽ പോലും വിജയിക്കാൻ കഴിയാതെ ഐ.ഒ.ബി ചെന്നൈ പുറത്താവുകയായിരുന്നു.
പ്രാദേശിക സെമിയിൽ എൻ.എ.എം കോളേജ് കല്ലിക്കണ്ടിയെ പരാജയപ്പെടുത്തി വോളി അക്കാദമി നടുവണ്ണൂർ ഫൈനലിൽ പ്രവേശിച്ചു.
#KMCC #Volume #Fair #second #semi #final #today #KSEB #Thiruvananthapuram #face #Indian #Navy