നാദാപുരം: (nadapuram.truevisionnews.com) സ്‌കൂള്‍ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍.
പാറക്കടവ് ഗവ. യു.പി സ്‌കൂളിലെ പ്രി-കെഇആര്‍ കെട്ടിടത്തിനാണ് അടുത്തവര്‍ഷം പ്രവര്‍ത്തന അനുമതി ലഭിക്കില്ല എന്ന് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന്റെ കണ്ടത്തല്‍.
ഇതോടെ അടുത്ത വര്‍ഷം മുതല്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാവുകയാണ്. ഇതറിഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ലീഡറുടെ നേതൃത്വത്തില്‍ മന്ത്രി വി. ശിവന്‍ കുട്ടിക്ക് സഹായം അഭ്യര്‍ഥിച്ച് കത്തയച്ചത്.
2017ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്ന് നാട്ടിലെ വി ദ്യാലയങ്ങളൊക്കെ മുഖം മിനുക്കിയപ്പോള്‍ പാറക്കട വ് ഗവ. യു.പി സ്‌കൂള്‍ കടുത്ത അവഗണനയാണ് നേരിട്ടത്. മറ്റു അറ്റകുറ്റപ്പണികള്‍ക്കോ യാതൊരു ഫണ്ടും ലഭിക്കാത്ത നാദാപുരം നിയോജക മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് പാറക്കടവ് ഗവി. മാപ്പിള യു.പി സ്‌കൂള്‍.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണുള്ളത്. ക്ലാസ് മുറികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അഡ്മിഷന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
എല്ലാ ക്ലാസ് മുറികളിലും അധ്യയനം നടക്കുന്നു. ഒരു ക്ലാസില്‍ തന്നെ രണ്ടു 'ഭാഷാ അധ്യാപകര്‍ക്ക് ഒരേ സമയം ക്ലാസ്സ് എടുക്കേണ്ടിയും വരുന്നുണ്ട്. വിദ്യാലയത്തില്‍ ശാസ്ത്ര ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികള്‍ ഇല്ല.
2019-20 വര്‍ഷം 168 കുട്ടികളുണ്ടായിരുന്നത് 2024-25 വര്‍ഷമായപ്പോഴേക്കും 312 ആയി ഉയര്‍ന്നു. പാറക്കടവ് അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള ഈ വിദ്യാലയത്തിന് സ്ഥലപരിമിതിയുണ്ട്.
ബഹുനില കെട്ടിടം നിര്‍മിക്കുക എന്നുമാത്രമാണ് ഏക പോംവഴിയെന്ന് നാട്ടുകാര്‍ പറയുന്നു. അതിന് സര്‍ക്കാര്‍ കനിയും എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പി.ടി.എയുടെയും സ്‌കൂള്‍വികസന സമിതിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടത്തിനായി എം.എല്‍. എയേയും എം.പിയെയും നേ രില്‍കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.
കെട്ടിട നിര്‍മ്മാണം ഇനിയും വൈകിയാല്‍ വിദ്യാലയം തന്നെ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
#We #want #learn #Parakkadav #Govt #Mapila #UP #School #Students #wrote #letter #minister #Students