---
title: "#KMCCvolleyfair | വീറുറ്റ പോരാട്ടം; കെ.എം.സി.സി വോളി മേള ഐ.ഒ.ബി.യെ നിലം തൊടീക്കാതെ കേരള പോലീസ് ഫൈനലിലേക്ക്"
english_title: "#KMCC #Volley #Mela #Kerala #Police #thrash #IOB #finals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257683/kmcc-volley-mela-kerala-police-thrash-iob-finals-new"
published_at: "2024-12-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6765211c848b7_keralapolice.jpg"
keywords: []
---

# #KMCCvolleyfair | വീറുറ്റ പോരാട്ടം; കെ.എം.സി.സി വോളി മേള ഐ.ഒ.ബി.യെ നിലം തൊടീക്കാതെ കേരള പോലീസ് ഫൈനലിലേക്ക്

> **Lead Summary:** **നാദാപുരം : **തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേള സെമിഫൈനൽ മത്സരത്തിൽ കേരള പോലീസിന് ഉജ്ജ്വല വിജയം.

## Article Content

**നാദാപുരം : **തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേള സെമിഫൈനൽ മത്സരത്തിൽ കേരള പോലീസിന് ഉജ്ജ്വല വിജയം.

ആദ്യ മൂന്നു സെറ്റിൽ മൂന്നും വ്യക്തമായ മുന്നേറ്റത്തോടെ ഐ.ഒ.ബി ചെന്നൈയെ നിലം പരിശാക്കിയാണ് കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചത്.

കനത്ത മത്സരം കാഴ്ചവെച്ചെങ്കിലും ഒരു സെറ്റിൽ പോലും വിജയിക്കാൻ കഴിയാതെ ഐ.ഒ.ബി ചെന്നൈ പുറത്താവുകയായിരുന്നു.

നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നടന്ന മത്സരത്തിൽ അബുദാബി കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡണ്ട് സാലി പുതുശ്ശേരി കളിക്കാരെ പരിചയപ്പെട്ടു.

പ്രാദേശിക സെമിയിൽ എൻ.എ.എം കോളേജ് കല്ലിക്കണ്ടിയെ പരാജയപ്പെടുത്തി വോളി അക്കാദമി നടുവണ്ണൂർ ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കെ.എസ്.ഇ. ബി തിരുവനന്തപുരം ഇന്ത്യൻ നേവിയെ നേരിടും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257683/kmcc-volley-mela-kerala-police-thrash-iob-finals-new)