നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎ യുമായിരുന്ന എ കണാരന് നാടിന്റെ സ്മരണാഞ്ജലി.
ജന്മനാടയ എടച്ചേരിയിൽ സിപിഐഎം ആഭിമുഖ്യത്തിൽ ഇരുപതാമത് ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. പ്രഭാത ഭേരി, പുഷ്പാർച്ചന, അനുസ്മരണം, റെഡ് വളണ്ടിയർ മാർച്ച് പൊതു പ്രകടനവും പൊതുസമ്മേളനവും നടന്നു.
സ്മൃസ്തി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ,ഏരിയാ സെക്രട്ടറി എ മോഹൻ ദാസ് ,ലോക്കൽ ടി വി ഗോപാലൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു.
ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണം പ്രഭാഷണം നടത്തി. യു കെ ബാലൻ അധ്യക്ഷനായി. ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക,ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ് എന്നിവർ പങ്കെടുത്തു.
വൈകീട്ട് തലായിൽ നിന്നും ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും എടച്ചേരിയിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു.
യു കെ ബാലൻ അധ്യക്ഷനായി.വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, എ മോഹൻ ദാസ്, കെ കെ ദിനേശൻ പുറമേരി, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു. അലോഷിയുടെ ഗസലും അരങ്ങേറി.
#AKanaran #Smrana #CPIM #observes #20th #death #anniversary