ഇരിങ്ങണ്ണൂർ: (nadapuramnews.in) ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും കേരള പോലീസ് പോൾ ബ്ലഡ് ആപും തലശ്ശേരി ജനറൽ ഹോസ്പിറ്റൽ രക്തബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ 41 പേർ രക്തദാതാക്കളായി. രക്ത ദാന ക്യാമ്പ് ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത് നിർവഹിച്ചു. എടച്ചേരി ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. സജിത്ത് മുഖ്യാതിഥി ആയിരുന്നു.
തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കൗൺസിലർ ശ്വേത ക്യാമ്പ് വിശദീകരണം നടത്തി.പി ടി എ പ്രസിഡന്റ് ടി.കെ രഞ്ജിത്ത് കുമാർ സ്റ്റാഫ് സെക്രട്ടറി എൻ കെ രാജീവൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി, പി.കെ അഷറഫ്, ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
#NSS #students #conducted #blood #donation #camp