ഇരിങ്ങണ്ണൂർ: (nadapuramnews.in) എടച്ചേരി പഞ്ചായത്ത് നാലാം വാർഡിലെ നൊട്ടയിൽ താഴെ - നെല്ലി കുളത്തിൽ മുക്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഇ.കെ വിജയൻ അനുവദിച്ചതിനെ തുടർന്നാണ് റോഡ് യാഥാർത്ഥ്യമാവുന്നത്. റോഡുകളുടെ ഫണ്ടിനു വേണ്ടി സമീപിക്കുന്ന ജനപ്രതിനിധികളും നാട്ടുകാരും റോഡിന് ആവശ്യമായ വീതി കൂടി ലഭ്യമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, എ.ഡാനിയ, കെ.പി സലീന, സി.പി ശ്രീജിത്ത്, സി.കെ.ദാമു, ശ്രീജിത്ത് കാഞ്ഞാൽ, പി.കെ അഷ്റഫ്, വത്സരാജ് മണലാട്ട്, സന്തോഷ് കക്കാട്ട്, സി.കെ ബാലൻ, വി.പി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
#Inauguration #road #work #NelliKulam #nottayilthazhe