വാണിമേൽ: (nadapuramnews.com) കേരളത്തിൻ്റെ ചരിത്രത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ ഏറ്റവും കുറവു വന്ന ദയനീയ സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും, പിണറായി സർക്കാറിൻ്റെ പിടിപ്പുകേടാണ് ഇതിന്നു കാരണമെന്നും, ലൈഫ് പദ്ധതി പരാജയപ്പെട്ടെന്നും,
പഞ്ചായത്തുകളുടെ ബജറ്റ് വിഹിതം നൽകാതെ സർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്നും ത്രിതല പഞ്ചായത്തുകളെ തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ അടിയന്തിരമായി പിന്തിരിയണമെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേരള സർക്കാരിൻ്റെ തെറ്റായ നയത്തിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികൾ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ മുന്നോടിയായി വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ആദ്ധ്യക്ഷത വഹിച്ചു. എം.കെ.മജീദ് ,അഷറഫ് കൊറ്റാല, നജ്മ സി.വി, വി.കെ. മൂസ്സ, ഫാത്തിമ കണ്ടിയിൽ, മുഫീദ ടി.കെ, റസാക് പറമ്പത്ത്, റംഷിദ് ചേരനാണ്ടി എന്നിവർ സംസാരിച്ചു.
#protest #group #Govt #should #urgently #withdraw #steps #destroy #three-tier #panchayaths #SoopiNarikatteri