വാണിമേൽ: (nadapuramnews.com) ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന സന്ദേശം ഉയർത്തികൊണ്ട് സംസ്ഥാനത്ത് ഭക്ഷ്യ കമ്മീഷൻ ക്യാമ്പയിൻ വാണിമേലിൽ നടന്നു. ജില്ലകളിൽ കമ്മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷ്യഭദ്രത നിയമം- 2013 നിയമബോധവത്ക്കരണ ശില്പശാല വാണിമേലിൽ നടന്നു. പഞ്ചായത്ത് ഹാളിൽ നാദാപുരം എം എൽ എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. വസന്തം അദ്ധ്യക്ഷയായി. ഭക്ഷ്യഭദ്രതനിയമം 2013 എന്ന വിഷയിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ അഡ്വ. സബിദാബിഗം ക്ലാസ്സെടുത്തു . പഞ്ചായത്ത് പ്രസിഡ് സുരയ്യ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. സി ഡി പി ഒ പ്രഷിദ ഭായി സ്വാഗതവും സൂപ്പർവൈസർ അമ്പിളി നന്ദിയും പറഞ്ഞു.
ശില്പശാലയിൽ തുണേരി ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ നിന്നായി 194 അംഗൻവാടി ടീച്ചർമാർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വടകര ഐസിഡിഎസ് മേഖലയിലെ നാല് പഞ്ചായത്തുകളിലെ 123 അംഗൻവാടി ടീച്ചർമാർക്കുള്ള ശില്പശാല വടകര ബ്ലോക്ക് ഓഫിസിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൻ അഡ്വ. പി.വസന്തം ഉത്ഘാടനം ചെയ്തു, അഡ്വ. സബിദാബിഗം ക്ലാസ്സെടുത്തു.
ഷൈനി ബാലകൃഷ്ണൻ (1CDS സൂപ്പർവൈസർ) സ്വാഗതം പറഞ്ഞു, റജിഷ കെ.വി (CDPO വടകര )ശില്പശാലയ്ക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കണവാടിവർക്കർ റീത്ത നന്ദി പറഞ്ഞു, 24/1/2024 രാവിലെ 10.30 ന് തോടന്നൂർ മേഖലയിലെ ICDS ൻ്റെ കീഴിലിലുള്ള അംഗൻവാടി ടീച്ചർമാർക്കുള്ള പരിശിലനപരിപാടി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. പി. വസന്തം ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് ഓഫിസിൽ നിർവ്വഹിക്കും.
#Food is #right #not #bounty #Food #Commission #campaign #held #Vanimel