Jan 25, 2024 11:59 AM

കല്ലാച്ചി : (nadapuramnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിൽ കല്ലാച്ചി വിലങ്ങാട് റോഡിൽ നിർമ്മിച്ച ഉരുട്ടി പാലം ജനുവരി 27 ശനിയാഴ്ച്ച നാടിന് സമർപ്പിക്കും. 2019 ലെ പ്രളയത്തിൽ തകർന്ന ഉരുട്ടി പാലം സർക്കാർ ഫണ്ടിൽ നിന്നും 320 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമ്മിക്കുന്നത്. പാലത്തിൻറെ ഉദ്ഘാടന കർമ്മം ജനുവരി 27 രാവിലെ 10.30 -ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

എക്സിക്യൂട്ടീവ് എൻജിനിയർ സി എസ് അജിത്ത് സ്വാഗതം നിവഹിക്കുന്ന ചടങ്ങിൽ നാദാപുരം നിയോജകമണ്ഡലം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം വി ഷിനി റിപ്പോർട്ട് അവതരിപ്പിക്കും.

തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ജില്ല പഞ്ചായത്ത് ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമാ രാജു, വികസന കാര്യാസ്റ്റാന്റിംഗ് കമ്മറ്റി തൂണേരി ബ്ലോക്ക് പഞ്ചായത്ത് കെ കെ ഇന്ദിര, സ്റ്റാന്റിംഗ് കമ്മറ്റി വാണിമേൽ ഗ്രാമ പഞ്ചായത്ത് ചെയർമാൻ എ ചന്ദ്രബാബു,

വികസന കാര്യാ വാണിമേൽ ഗ്രാമ പഞ്ചായത്ത് ചെയർ പേഴ്‌സൺ ഫാത്തിമ കണ്ടിയിൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി ശാരദ, ജാൻസി, ടി പ്രദീപ് കുമാർ, എം കെ മജീദ്, എം കെ മുത്തലിബ്, ജലീൽ ചാലക്കണ്ടി, ബാലൻ മാമ്പറ്റ, ആൻ്റണി ഈരൂരി, എൻ പി വാസു, ജോണി മുല്ലക്കുന്നേൽ, ജോർജ്‌ ജോസഫ് മണ്ണാരുക്കുന്നേൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ചടങ്ങിന് അസിസ്റ്റന്റ് എൻജിനിയർ പി കെ രബീഷ് കുമാർ നന്ദി പറയും.

#drowned #flood #reconstructed #UruttyBridge #Kallachi #Vanimel #Road #dedicated #nation

Next TV

Top Stories










News Roundup