എടച്ചേരി : (nadapuramnews.com) സബ്ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സര വിജയികളെ അനുമോദിച്ചു. ഒന്നാം സ്ഥാനം എടച്ചേരി നോർത്ത് യു.പി സ്കൂളും, രണ്ടാം സ്ഥാനം നരിക്കുന്ന് യൂ. പി സ്കൂളും കരസ്ഥമാക്കി. നരിക്കുന്ന് യു.പി സ്കൂളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് ഗ്രന്ഥകാരനും അധ്യാപകനുമായ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ സത്യൻ പാറോൽ അധ്യക്ഷത വഹിച്ചു.ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യാതിഥിയായി. ചടങ്ങിൽ വി. കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണൻ,ബിജു മലയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇ എം ഷാജി കല്ലാമലയുടെ നാടൻപാട്ട് അരങ്ങേറി.ടികെ നിമേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇല്യാസ് നന്ദിയും പറഞ്ഞു.
#Winners #History #Writing #Competition #felicitated