നാദാപുരം: (nadapuramnews.in) നാടിൻ്റെ സ്വപ്നം ലക്ഷ്യത്തിലേക്ക്. ചെടിയാലക്കടവ് പാലം കോൺഗ്രീറ്റ് തുടങ്ങി. പാലത്തിൻ്റെ മൂന്നിൽ ഒന്നു ഭാഗത്തിൻ്റെ കോൺഗ്രീറ്റ് ഇന്ന് പൂർത്തിയായി.
67 മീറ്റർ ദൈർഘ്യം വരുന്ന പാലത്തിൻ്റെ 22 മീറ്റർ നീളമുള്ള ഒരു സ്പാനിൻ്റെ ബിംമാണ് ഇന്ന് കോൺഗ്രീറ്റ് ചെയ്തത്. ഉമ്മത്തുരിലെ കിണറും ഓപ്പൻ ഫൗണേഷനും ഉയർത്തിയ ശേഷം ബാക്കിഭാഗം ചെയ്യും.
കാലാവർഷത്തിന് മുമ്പ് പുഴയിലെ നിർമാണം പൂർത്തികരിച്ചു കരകയറാനുള്ള ലക്ഷ്യത്തോടെയാണ് വർക്ക് പുരോഗമിക്കുന്നത്.
പഴയ കരാറുകാരനെ റിസ്ക്ക് & കോസ്റ്റ് രീതിയിൽ ടെർമിനേറ്റ് ചെയ്ത ശേഷമാണ് കോടതിയുടെ ഉത്തരവും സർക്കാറിൻ്റെ മാർഗനിർദ്ദേശപ്രകാരവുമാണ് പുതിയ കോൺട്രാക്റ്ററെ ടെണ്ടറിലൂടെ PWD തിരഞ്ഞെടുത്തത്.
ഇ.കെ.വിജയൻ എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശക്തമായി ഇടപെടുകയും ചെയ്തതോടെ വർക്ക് പുനരാരംഭിക്കാൻ കാലതാമസം ഉണ്ടായില്ല.
സൈറ്റിലെത്തിയ പാലം വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത് സംശയങ്ങൾക്ക് മറുപടി നൽകി. എ' എക്സി. ഷിനി ഏ. ഇ. റബീഷ് തു നേരി പഞ്ചായത്തു പ്രസിഡണ്ട്, സുധാസത്യൻ വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മതമാസ്റ്റർ, ജനകീയ കമ്മിറ്റി കോ ഓർഡിനേറ്റർ കുഞ്ഞബ്ദുളള പി പുരുഷോത്തമൻ. സി ഇസ്മാഈൽ കെ.വി സിറാജ് ഏ.വി എന്നിവർ കെ. ചന്ദ്രിക ,ജനറൽ കൺവീനർ റഷീദ് കെ.വി എന്നിവർ സന്നിഹിദരായി.
#Dream #goal #concrete #chediyalakadav #Bridge #started