Feb 15, 2024 04:23 PM

വളയം: (nadapuramnews.com)  മോനേ....... ഇനി എനിക്ക് ആരാ... അമ്മയുടെ കണ്ണിനെ കൊണ്ടുപോയില്ലേ, ദുരിതങ്ങളുടെ മീതെ സ്വപ്നം കൊട്ടാരം പണിത് പുതു ജീവിതത്തിനൊരുങ്ങുന്നതിനിടെ പൊലിഞ്ഞ ഏകമകൻ വിഷ്ണുവിൻ്റെ നെറ്റിയിൽ അന്ത്യചുമ്പനം നൽകി അമ്മ രമാദേവി വിലപിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായില്ല. ഏട്ടാ കണ്ണ് തുറക്ക് , എൻ്റെ കരളല്ലേ , കണ്ണനെ നോക്ക് അവൻ അച്ഛനില്ലാതെ ഉറങ്ങില്ല,നമ്മളെ കുഞ്ഞുവാവ .......

നവജിത്തിൻ്റെ മാറിൽ തലചായ്ച്ച് ജീവിച്ച് കൊതി തീരാത്ത പ്രിയതമ സജ്ഞന പൊട്ടി കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ നെഞ്ചുരുകി കണ്ണീർ പ്രവാഹമായി. ഉറ്റവരെ എല്ലാം തനിച്ചാക്കി വളയം മാരാകണ്ടിയിലെ വിഷ്ണുവും ജിത്തുവും ഈ ഭൂമിയിൽ നിന്ന് യാത്രയായി . ആറടി മണ്ണിനടിയിൽ അന്ത്യവിശ്രമമായി.നാടിൻ്റെ പ്രിയങ്കരരായ രണ്ട് യുവാക്കളുടെ ആകസ്മിക വേർപാടിൽ അക്ഷരാർത്ഥത്തിൽ കണ്ണീരടക്കാനാവതെ വളയം ഗ്രാമം.


ഇന്നലെ രാവിലെ ഒൻപതരയോടെ വളയം മാരാംകണ്ടിയിലെ കൊമ്മോട്ട് പൊയിൽ ശ്രീബേഷിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ പ്ലാസ്റ്ററിംഗ് ജോലിക്കിടെയാണ് കോൺഗ്രീറ്റ് സ്ലാബ് ദേഹത്തേക്ക് മറിഞ്ഞ് വീണ് ശ്രീബേഷിൻ്റെ സഹോദരൻ നവജിത്ത് (30) , നിർമ്മാണ തൊഴിലാളിയും അയൽവാസിയുമായ ആലിച്ചേരി കണ്ടി വിഷ്ണു (30 ) എന്നിവർക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്.

കുറുവന്തേരിയിലെ മാവിലേന്റവിട രജിൽ (35), മാരാംകണ്ടിയിലെ ചാലിൽ ലിഗേഷ് (40) എന്നിവർക്കും അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. ലിഗേഷ് ആശുപത്രി വിട്ടെങ്കിലും രജിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വളയം വരയാലിൽ വിഷ്ണു സ്വന്തം പ്രയത്നത്താൽ ഇരുനില വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. വിവാഹം ഉറപ്പിച്ച് ഒരുക്കങ്ങൾക്കിടെയാണ് ദുരന്തം ജീവനെടുത്തത്.

പരേതനായ കുമാരന്റെയും രമാദേവിയുടെയും മകനാണ് വിഷ്ണു. സഹോദരിമാർ: രമ്യ, സൗമ്യ. വിഷ്ണുവും മറ്റ് മൂന്ന് പേരും പ്ലസ്റ്ററിംഗ് ജോലി നടത്തുന്നതിനിടെയാണ് കുടിവെള്ളവുമായി നവജിത്ത് എത്തിയപ്പോഴാണ് അപകടം നടന്നത്. സഞ്ജനയും ജിത്തുവും പ്രണയ വിവാഹമായിരുന്നു. . വിദ്യാർഥി വളയം യു.പി. സ്‌കൂൾ വിദ്യാർത്ഥിയായ റയാനാണ് മൂത്ത മകൻ . മൂന്ന് മാസം പ്രയമായ കല്യാൺ ആണ് ഇളയ കുട്ടി.

നാണുവാണ് നവജിത്തിന്റെ അച്ഛൻ . അമ്മ: ജാനു. സഹോദരങ്ങൾ: ശ്രീബേഷ്, ഷിജിന. ജിഷ്ണുവിൻ്റെ മൃതദ്ദേഹം ഇന്ന് രാവിലെ എട്ടിനും നവജിത്തിൻ്റെ മൃതദേഹം ഒൻപതിനും വീട്ടുവളപ്പുക്കളിൽ സംസ്ക്കരിച്ചു.വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, വൈസ് പ്രസിഡൻ്റ് പിടി നിഷ , നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി ചന്ദ്രൻ, പി.കെ ശങ്കരൻ എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇന്ന് രാവിലെയും അന്ത്യോപചാരമർപ്പിക്കാൻ എത്തി. തുടർന്ന് സർവ്വ കക്ഷി അനുശോചന യോഗവും ചേർന്നു.

#Eyes #Hearts #Vishnu #Jithu #left #their #loved #ones #alone #unable #hold #tears #valayam

Next TV

Top Stories