---
title: "#March | കാട്ടാന ഭീഷണി; വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്"
english_title: "#wildelephant #menace #YouthCongress #March #Vilangad #ForestOffice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185355/wildelephant-menace-youthcongress-march-vilangad-forestoffice"
published_at: "2024-02-17T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0b64f6fa45_march_1.jpg"
keywords: []
---

# #March | കാട്ടാന ഭീഷണി; വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്

> **Lead Summary:** **വാണിമേൽ : [**കാട്ടാന ഉൾപ്പാടെ വന്യ മൃഗ ശല്യം നേരിടുന്ന മലയോര കർഷകർ നേരിടുന്ന ഭീഷണിക്ക് നേരെ അധികൃതരും, സർക്കാരും തുടരുന്ന മൗനം അങ്ങേയറ്റം അപകടകരമെന്ന് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിലങ്ങാട് മലയങ്ങാട് വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടാനാ ശല്യത്തിനെതിരെ വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**വാണിമേൽ : [**കാട്ടാന ഉൾപ്പാടെ വന്യ മൃഗ ശല്യം നേരിടുന്ന മലയോര കർഷകർ നേരിടുന്ന ഭീഷണിക്ക് നേരെ അധികൃതരും, സർക്കാരും തുടരുന്ന മൗനം അങ്ങേയറ്റം അപകടകരമെന്ന് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിലങ്ങാട് മലയങ്ങാട് വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടാനാ ശല്യത്തിനെതിരെ വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിലങ്ങാട് ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് കുറ്റ്യാടി സർക്കിൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.

കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം,മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ. കെ മുത്തലിബ് ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ജോസ് ഇരുപ്പാക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, ജയേഷ് കുമാർ,അർജ്ജുൻ കായക്കൊടി,കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുശാന്ത് വളയം, സുനിൽ കാവുന്തറ, ബിപിൻ തോമസ്, തോമസ് മാത്യു,ഷിജിൻ ലാൽ, ലാലു, ഡോൺ കെ തോമസ്,വരുൺ ദാസ്,സിദ്ധാർഥ്,സംസാരിച്ചു നിധിൻ മുരളി, ലിബിത്ത് കെ,സജീർ,മാർട്ടിൻ ടോംസ്, ബോബി ജോർജ്ജ്,ലത്തീഫ് കുണ്ടിൽ, ജിബിൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185355/wildelephant-menace-youthcongress-march-vilangad-forestoffice)