നാദാപുരം : (nadapuramnews.com) വിലങ്ങാട് - വയനാട് പഴശ്ശി രാജ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ദുപേന്ദ്ര യാദവിനെ കണ്ടു. ഇന്നലെ കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ വെച്ച് ബിജെപി പ്രതിനിധികളായ സി.പി വിപിൻ ചന്ദ്രൻ , എം സി അനിഷ് അനീഷ് , അനീഷ് മാത്യു, എൻ.പി അരുൺ ലാൽ തൊട്ടിൽപ്പാലം എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിത്. ചർച്ചയിൽ നിർദ്ദിഷ്ട ചുരമില്ലാത്ത റോഡിന്റെ പ്രപ്പോസലും, നിവേദനവും മന്ത്രിക്ക് നൽകി.
ഈ റോഡിന്റെ സ്ഥിതിയും, ആവശ്യകതയും സംഘം മന്ത്രിയെ ധരിപ്പിച്ചു. ഈ റോഡുമായി ബദ്ധപ്പെട്ട് സംസ്ഥാന സർക്കാരോ മറ്റ് ഏജൻസികളോ കേന്ദ്ര വനം വകുപ്പിന്റെ ശ്രദ്ധയിപ്പെടുത്തിട്ടില്ലന്നും, നിവേദനം പഠിച്ച് ഉടൻ നടപടികൾ എടുക്കുമെന്നു, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും , കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി യുമായും ചർച്ചനടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി പ്രതിനിധിസംഘങ്ങൾ പറഞ്ഞു.
#Vilangad #Wayanad #Alternative #Road #BJP #workers #submitted #petition #Union #ForestMinister