തൂണേരി : (nadapuramnews.com) മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഗാന്ധിയൻ സേവാ പുരസ്കാരം നേടിയ അനു പാട്യംസിനെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉപഹാരം നൽകി . വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുംമ്പ്രത്ത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി,
പി ഷാഹിന, കെ മധു മോഹനൻ, കൃഷ്ണൻ കാനന്തേരി, ലിഷ കുഞ്ഞിപുരയിൽ, അജിത വി കെ, അശോകൻ തൂണേരി, കനബത്ത് രവി, രവി മാസ്റ്റർ വെള്ളൂർ, ബാലരാജ് മാസ്റ്റർ എം തുടങ്ങിയവർ സംബന്ധിച്ചു.
#Gandhian #Seva #Award #GramPanchayaths #respect #AnuPatiyams