---
title: "#ultsavam | കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവം മാർച്ച് 6 മുതൽ"
english_title: "#Karukulam #SreeChelalakavaTemple #Thira #Maholsavam #6th #March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187506/karukulam-sri-chelalakava-temple-thira-maholsavam-from-6th-march"
published_at: "2024-02-26T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc56d98248b_ultsavam_1.jpg"
keywords: []
---

# #ultsavam | കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവം മാർച്ച് 6 മുതൽ

> **Lead Summary:** **വാണിമേൽ: [**കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവം 2024 മാർച്ച് 6 7 8 9 എന്നി ദിവസങ്ങളിൽ നടക്കും. ഈ വർഷം മുതൽ കാർണിവലും ഉൽസവത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും. മാർച്ച് 6 ന് ഗണപതിഹോമം അന്നദാനം, അദ്ധ്യാത്മികപ്രഭാഷണം, മ്യൂസിക്കൽ നൈറ്റ് .

## Article Content

**വാണിമേൽ: [**കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവം 2024 മാർച്ച് 6 7 8 9 എന്നി ദിവസങ്ങളിൽ നടക്കും. ഈ വർഷം മുതൽ കാർണിവലും ഉൽസവത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും. മാർച്ച് 6 ന് ഗണപതിഹോമം അന്നദാനം, അദ്ധ്യാത്മികപ്രഭാഷണം, മ്യൂസിക്കൽ നൈറ്റ് .

മാർച്ച് 7 ന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലവറ നിറക്കൽ, പൂജ, അന്നദാനം, കൊടിയേറ്റം, ദീപാരാധന, ഭഗവതിസേവ, ഗുരുതി തർപ്പണം പ്രദേശിക കലാ പരിപാടികൾ. മാർച്ച് 8 ന് ഗണപതി ഹോമം, കയകം തുറക്കൽ, ഉച്ചക്കലശം,അന്നദാനം, കുട്ടിച്ചാത്തൻ വെള്ളാട്ട്, പൂമാല മുത്തപ്പൻ വെള്ളാട്ട്,

ഗുരുകാരണവർ വെള്ളാട്ട്, ഗുളികൻ വെള്ളാട്ട്, രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, പൂക്കലശം വരവ്, ഇളനീർവരവ്, പച്ചപാലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും താനിയുള്ളപൊയിൽ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി.

മാർച്ച് 9 ന് ഗണപതി ഹോമം, ഗുളികൻ തിറ പൂമാല മുത്തപ്പൻ തിറ, കുട്ടിച്ചാത്തൻ തിറ, രക്തചാമുണ്ഡി തിറ, ഗുരുകാരണവർ തിറ, ഭഗവതി തിറ, കയകം തുറക്കൽ, ഉച്ചക്കലശം, അന്നദാനം, വൈകുന്നേരം ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187506/karukulam-sri-chelalakava-temple-thira-maholsavam-from-6th-march)