വാണിമേൽ : (nadapuramnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് വയോജനങ്ങളുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യം മുൻനിർത്തി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജന കലോത്സവം'സ്മൃതി മധുരം' സംഘടിപ്പിച്ചു . വാണിമേൽ കമ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് സെൽമ രാജുവിൻ്റെ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ അമ്മദ് മാസ്റ്റർ കെ.ടി സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി ചെയർപേഴ്സൺ ചന്ദ്രബാബു കെ, എം.കെ.മജീദ്, വി.കെ.മൂസ്സ മാസ്റ്റർ, ശിവറാം ടി.കെ, അനസ് നങ്ങാണ്ടി, ഷൈനി കെ.പി, റസാക് പറമ്പത്ത്, ജാൻസി, മിനി കെ.പി, കുഞ്ഞമ്മദ് മാസ്റ്റർ കെ.പി, സൂപ്പർവൈസർ രമ എന്നിവർ സംസാരിച്ചു. ഒപ്പം വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
#sweet #memory #Vanimel #GramaPanchayath #organized #Vayojana #Kalolsavam