നാദാപുരം: (nadapuramnews.com) ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ടീൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ നിർമാണ വസ്തുക്കളുടെ പ്രദർശന പരിപാടി 'ടാലൻ്റ് ഷോ' കുട്ടികളുടെ ആശയങ്ങളുടെയും കൈവിരുതിൻ്റെയും സമ്മേളനമായി.
എസ് എസ് എൽ സി മോഡൽ പരീക്ഷ നടക്കുന്നതിനിടെ വീണ് കിട്ടിയ അഞ്ച് അവധി ദിനങ്ങളാണ് എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾ വിവിധ വസ്തുക്കളുടെ നിർമാണം നടത്തി ക്രിയാത്മകത തെളിയിച്ചത്. പ്രദർശനം ഇകെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നിർമിച്ച സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കാലിഗ്രാഫി,മെറ്റൽ കൊത്തുപണികൾ, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബ്ൾ പ്രിൻ്റിംഗ്, വിവിധ വസ്ത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനമാണ് നടന്നത്.
പ്രധാനാധ്യാപകൻ ഇ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മണ്ടോടി ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിസി ഇഖ്ബാൽ, എൻ കെ അബ്ദുൽ സലിം. ടികെ റഫീഖ്, റാഷിദ് കക്കാടൻ , സമീറ എം , പി മുനീർ മാസ്റ്റർ സംസാരിച്ചു
#talentshow #They used #holidays #It #yielded #remarkable #products