ചെക്യാട് : (nadapuramnews.com) കേവലം തൊഴിൽ നേടിയെടുക്കലല്ല വിദ്യാഭ്യാസത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി പറഞ്ഞു . മലബാർ വനിതാ കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരുന്ന മാനവ വിഭവങ്ങൾ ലോകപുരോഗതിക്കും സമൂഹ നന്മയ്ക്കുമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മാനേജർ മുഹമ്മദ് ബംഗ്ലളത്ത് അധ്യക്ഷനായി.
പ്രിൻസിപ്പൽ ഷൈന എൻ സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ആരിഫ് സി.കെ , രതീഷ് ഒ. കോളേജ് യുണിയൻ ചെയർപേഴ്സൺ റിഫാന എൻ എന്നിവർ സംസാരിച്ചു. നിയാസ് ടി. കെ സ്വാഗതവും യുണിയൻ ജന. സെക്രട്ടറി പാർവണ വി.പി നന്ദിയും പറഞ്ഞു
#CollegeDay #celebrated #Malabar #Women's #College