വളയം: (nadapuramnews.com) വളയം പരദേവത ക്ഷേത്ര ഉത്സവം മാർച്ച് 4ന് ആരംഭിക്കും . എട്ട് ദിവസങ്ങളിൽ നടക്കുന്ന ഉത്സവം 4ന് വൈകിട്ട് നാല് മണിക്ക് ക്ഷേത്രം തന്ത്രി തരണല്ലുർ പത്മനാഭാനുണ്ണി നമ്പൂതിരി കൊടിയേറ്റുന്നതോടെ ആരംഭമാകും. 3,4 ദിവസങ്ങളിൽ മുത്തപ്പൻ, ഗുളികൻ , കുട്ടി ശാസ്തപ്പൻ തുടങ്ങിയ തിറയും, ഉച്ചക്കലശവും നടക്കും.
ഒപ്പം ദിവസേന വിശേഷാൽ പൂജകളും , പഞ്ചവാദ്യം, പാണ്ടിമേളം, തുടങ്ങിയവയും ,തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും . ഒപ്പം അന്നദാനവും ഉണ്ടാകും. 8ന് രാത്രി പള്ളിവേട്ടയെ തുടർന്ന് ശിവരാത്രി മഹോത്സവവും നടക്കും. 9ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
#Thira #Utsavam #3 #Valayam #Paradevatha #temple #festival #4