നാദാപുരം : (nadapuramnews.com) സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉന്നത നേതാക്കൾ വരെ കോൺഗ്രസ് പ്രസ്ഥാനത്തെ തള്ളി പറയുമ്പോൾ വടകര പാർലമെൻ്റ് യുഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് വരിക്കോളി സ്വദേശിയും നാദാപുരം മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ സി എം രാജൻ.
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും വടകരയിൽ കെ മുരളീധരനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെയാണ് രാജേട്ടൻ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്. വരിക്കോളിയിലും സമീപ പ്രദേശങ്ങളിലും നാല് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് ചുവരെഴുത്തിൽ രാജേട്ടൻ സജീവ സാന്നിധ്യമാണ് .
നേരത്തെ സി പി എം പ്രവർത്തകനായ രാജേട്ടൻ ഇടത് പക്ഷത്തിന് വേണ്ടിയാണ് ചുവരെഴുത്ത് ആരംഭിച്ചത്. 2004 ലാണ് രാഷ്ട്രീയ ഭിന്നതകളെ തുടർന്ന് സി പി എം വിട്ട് കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിച്ചത്. പാർട്ടി വിട്ടതിനെ തുടർന്ന് നിരവധി അക്രമങ്ങളെ നേരിടേണ്ടി വന്നെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തെ നെഞ്ചിലേറ്റുകയാണ് കർഷക തൊഴിലാളിയായ സി എം രാജൻ.
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നാദാപുരം മണ്ഡലം പ്രസിഡൻറ് കൂടിയായ സി എം രാജൻ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
#Rajettan #is #star #nadapuram #CMRajan #shines #graffiti