പാറക്കടവ്: (nadapuramnews.com) അറിവിൻ മുറ്റത്ത് അവർ വിത്ത് വിതച്ച് കൊയ്തു. സ്കൂൾ അടയ്ക്കു മുമ്പേ ചെക്യാട് സൗത്ത് എം.എൽ.പിയിൽ പച്ചക്കറി വിളവെടുപ്പുത്സവം.
ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളും ചെക്യാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി സ്കൂൾ വളപ്പിൽ തയ്യാറാക്കിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് സെക്രട്ടറി ഷാനിഷ് കുമാർ നിർവഹിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജിഷ എൻ.കെ , നൗഫൽ കെ കാർഷിക ക്ലമ്പ് കൺവീനർ അജയഘോഷ് കെ.പി തുടങ്ങിയവർ സംബന്ധിച്ചു.
#Sow #reap #Vegetable #harvest #festival #Chekyadu #South #MLP