വടകര: (nadapuramnews.in) മരുതോങ്കരയില്‍ ഷാഫി പറമ്പില്‍ വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഇടതുപ്രവര്‍ത്തകര്‍ വിളിച്ച ചെമ്പട മുദ്രാവാക്യമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ പ്രധാന വൈറലുകളിലൊന്ന്.
' ശൈലജ ടീച്ചറുടെ ചെമ്പട, പിണറായീടെ ചെമ്പട, ഇ.എം.എസിന്റെ ചെമ്പട' എന്നു പറഞ്ഞുള്ള മുദ്രാവാക്യം വിളിക്ക് മറുപടി മുദ്രാവാക്യവുമായി യുഡിഎഫ് രംഗത്തെത്തി.
കഴിഞ്ഞ ദിവസം വളയത്ത് നടന്ന ഷാഫി പറമ്പിലിന്റെ പരിപാടിക്കിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിളിച്ചത് 'ചെമ്പല്ല, ചെമ്പല്ല ഞങ്ങളെയോമന മുത്താണേ, ഷാഫി പറമ്പില്‍ മുത്താണേ' എന്നാണ്.
ഇതോടെ ചെമ്പ് തന്നെയായി മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. ശനിയാഴ്ചയായിരുന്നു മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഷാഫി പറമ്പില്‍ സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്.
#UDF# against #CPIM #slogans