നാദാപുരം : (nadapuramnews.in) തെരഞ്ഞെടുപ്പ് നിരീക്ഷകർ പക്ഷപാതം കാണിക്കുന്നതായി യു ഡി എഫ് ആരോപണം. സ്ഥാനാർത്ഥികളുടെ പര്യടന പരിപാടിയുടെ ഭാഗമായി പാറക്കടവ് ടൗണിൽ തൂക്കിയ യു ഡി എഫിൻ്റെ ബോർഡുകൾ , പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്തപ്പോൾ ഇടത് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് നീക്കം ചെയ്തില്ല.
ഞായറാഴ്ച ഇടത് സ്ഥാനാർഥിയുടെ പര്യടനവും തിങ്കളാഴ്ച യു ഡി എഫ് സ്ഥാനാർത്ഥിയുടെ പര്യടനവുമായിരുന്നു.ഞായറാഴ്ചത്തെ ഇടത് സ്ഥാനാർഥി പര്യടനത്തിന് ടൗണിലെ റോഡിൽ പോസ്റ്ററുകള് കൊണ്ട് അലങ്കരിച്ചിരുന്നു .
തൊട്ടടുത്ത ദിവസം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനത്തിന് അതേ സ്ഥലത്ത് പോസ്റ്ററുകള് പതിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. തലേ ദിവസം ഇടത് സ്ഥാനാർഥിയുടെ പോസ്റ്ററുകള് ഇതേ സ്ഥലത്ത് പതിച്ചത് യുഡിഎഫ് നേതാക്കൾ ശ്രദ്ധയിൽ പെടുത്തിയിട്ടും നീക്കാനായിപറയുകയായിരുന്നു.
#Election #observers #biased #UDF