പാറക്കടവ് : (nadapuramnews.in) പുണ്യമാസത്തിൽ ഒരു ലക്ഷം കാരുണ്യം.പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് കൈതാങ്ങായി വനിതാ ലീഗ് മാതൃക തീർത്തു.കല്ലുമ്മൽ വനിതാ ലീഗ് കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് ഒരു ലക്ഷം സ്വരൂപിച്ച് നൽകി മാത്യകയായി.

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് വേണ്ടി കല്ലുമ്മൽ പത്താം വാർഡ് വനിതാ ലീഗ് കമ്മിറ്റിയാണ് തുക സമാഹരിച്ചത്. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് നാസിയ അഹമ്മദ് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരിയെ ഏൽപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, ടി കെ സൂപ്പി മാസ്റ്റർ, വി പി റഫീഖ്, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സി എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, ആരിഫ പറമ്പത്ത്പീടികയിൽ, പൊയിൽ കുഞ്ഞാമി ഹജജുമ്മ, എം ടി സാറ, വി പി നസീമ, പൊയിൽ സൗദ, ഷംസീറ പറമ്പത്ത്പീടികയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
#Kallummal #Women's #League #Committee #donated #1lakh #to #Parakkadav #Shihab #Thangal #Dialysis #Center.