നാദാപുരം : കുഞ്ഞുതമാശകളും ചോദ്യങ്ങളും നിറഞ്ഞ ക്ലാസ്‌മുറിയിൽ വീണ്ടും കുട്ടികളുടെ സ്വന്തം അധ്യാപികയായി കെ കെ ശൈല ടീച്ചർ. കേരളത്തിന്റെ പ്രിയ ടീച്ചർ ക്ലാസിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചും സംശയങ്ങൾ ചോദിച്ചും കൊച്ചുമിടുക്കരും ഒപ്പം കൂടി. ശനി രാവിലെയാണ് സ്‌കൂൾ വിദ്യാർഥികളുമായി ടീച്ചർ സംവദിച്ചത്.
വടകര മേമുണ്ടയിലാണ് മേമുണ്ട, കുട്ടോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്കൊപ്പം ടീച്ചർ ആശയ വിനിമയം നടത്തിയത്. വിവിധ ക്ലാസുകളിലെ കുട്ടികൾ ടീച്ചറെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് വേദിയൊരുക്കിയത്. ടീച്ചറെ നിറ കൈയ്യടികളാൽ കുരുന്നുകൾ സ്വീകരിച്ചു.
കോവിഡ്‌കാലത്തെ അനുഭവം, നിയമസഭയിൽ നടപടികൾ, മൊൾഡോവ സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായതിന്റെ വിശേഷങ്ങൾ തുടങ്ങിയവ ചോദ്യങ്ങളായി. ചുരുങ്ങിയ വാക്കുകളിൽ ടീച്ചർ കാര്യങ്ങൾ വിവിരിച്ചു. ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമാണ് അധ്യാപന ജീവിതം.
കണ്ണൂർ ശിവപുരം ഹൈസ്കൂളിൽ സയൻസ് അധ്യാപികയായി 1981 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. അധ്യാപികയാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഓരോ അധ്യായന വർഷവും പുത്തൻ അനുഭവമാണ് പകർന്നു തന്നത്. ക്ലാസ് മുറിയിൽ മുന്നിലിരിക്കുന്ന കുട്ടികൾ സമൂഹത്തിൻ്റെ നഖചിത്രമാണ്.
അവരുടെ ജീവിതാനുഭവങ്ങളും സന്തോഷങ്ങളും സന്താപങ്ങളുമെല്ലാം തിരിച്ചറിയാൻ കഴിയുന്നതും, ഇടപെടുന്നതും അങ്ങേയറ്റം മനസ്സിന് സംതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു. വളരെ കുസൃതിയുള്ള കുട്ടികളിൽ ചിലരെ അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു ഉയർന്ന പദവിയിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇപ്പോഴും ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നതായി ടീച്ചർ പറഞ്ഞു.
കുട്ടികളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നത് അധ്യാപകരുടെ കടമയാണ്. കുടുംബപരമായ പ്രശ്നങ്ങൾ കൊണ്ടും മറ്റുകാരണങ്ങൾ കൊണ്ടും മൗനിയായ കുട്ടികളുടെ കുടുംബം സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത് വലിയ അളവോളം മാറ്റമുണ്ടാക്കി കുട്ടികൾക്ക് ആശ്വാസം പകർന്നത് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഒരു ഭാഗം തന്നെയാണ്.
2004ൽ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി സ്കൂളിൽനിന്ന് സ്വയം വിരമിക്കേണ്ടതായി വന്നു. പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആരോഗ്യമന്ത്രിയായപ്പോഴും സ്കൂൾ അനുഭവപാഠങ്ങൾ മുതൽക്കൂട്ടായിട്ടുണ്ട്. ഇന്ന് വടകര മേമുണ്ട സ്കൂളിലെ കുട്ടികളെകുട്ടികളുടെ ടീച്ചർ ; ക്ലാസ്‌മുറിയിൽ വീണ്ടും കുട്ടികളുടെ സ്വന്തം അധ്യാപികയായി കെ കെ ശൈല ടീച്ചർ
#Children #teacher #KKShailaja #became #children #own #teacher #again #classroom